ഗാസ സമാധാന കരാര്‍ ഇസ്രയേലും അംഗീകരിച്ചു

News Photo 1 - Other Countries - Otta Nottathil - israel_ceasefire_gaza_cabinet
ടെല്‍ അവിവ്: ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദികളുടെ കൈമാറ്റത്തിനുമുള്ള കരാര്‍ ഇസ്രയേല്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കരാറിന് അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നും നെതന്യാഹുവിന്‍റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ബന്ദികളുടെ മോചനത്തിനുള്ള കരാര്‍ ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ചതിനു ശേഷമാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേര്‍ന്നത്. 11 അംഗ സുരക്ഷാ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണു കരാറിന് അംഗീകാരം നല്‍കിയത്. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്.

ഇസ്രയേല്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ട 19 വയസിനു താഴെയുള്ള എല്ലാ പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടമായി ഇസ്രയേല്‍ മോചിപ്പിക്കും. ഞായറാഴ്ച മോചിപ്പിക്കേണ്ട 95 പലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രയേല്‍ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഹമാസുമായി ഉടമ്പടി വച്ചാല്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്നു തീവ്രനിലപാടുകാരായ ഘടകകക്ഷികള്‍ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കിയിരുന്നു.

ദേശീയസുരക്ഷാ മന്ത്രി ഇതമാര്‍ ബെന്‍ഗ്വിര്‍, ധനമന്ത്രി ബസലേല്‍ സ്മോട്രിച് എന്നിവര്‍ രാജിഭീഷണി മുഴക്കിയെങ്കിലും മന്ത്രിസഭയില്‍ ഭൂരിപക്ഷം പേരുടെ പിന്തുണയുള്ളതിനാല്‍ മുന്നോട്ടുപോകാന്‍ നെതന്യാഹു തീരുമാനിക്കുകയായിരുന്നു. മറ്റന്നാള്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായി അധികാരമേല്‍ക്കും മുമ്പ് കരാര്‍ അന്തിമമാക്കാന്‍ യുഎസിന്‍റെ സമ്മര്‍ദമുണ്ടായിരുന്നു.
- dated 19 Jan 2025

Comments:

Keywords: Other Countries - Otta Nottathil - israel_ceasefire_gaza_cabinet Other Countries - Otta Nottathil - israel_ceasefire_gaza_cabinet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Priest_killed_by_falling_crucifix_during_live_straming_mass_oct_18_2026
മറ്റു രാജ്യങ്ങള്‍ പ്രാര്‍ത്ഥന നയിക്കുന്നതിനിടെ ഭിത്തിയിലെ കൂറ്റന്‍ കുരിശ് ഇളകിവീണു; ഇക്വഡോറില്‍ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം; ഞെട്ടലോടെ വിശ്വാസി സമൂഹം
മറ്റു രാജ്യങ്ങള്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വൈശഹത്യ തുടരുന്നു
മറ്റു രാജ്യങ്ങള്‍ ഇസ്രയേലില്‍ പാസ്ററര്‍മാരുടെ ഉച്ചകോടി നടത്തി
മറ്റു രാജ്യങ്ങള്‍ അയ്യായിരം വനിതാ ചാവേറുകളെ റിക്രൂട്ട് ചെയ്തെന്ന് കൊടും ഭീകരന്‍ മസൂദ് അസര്‍
മറ്റു രാജ്യങ്ങള്‍ ഹോങ്കോങ് തീപിടിത്തം; മരണസംഖ്യ 128 ആയി
മറ്റു രാജ്യങ്ങള്‍ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ്
മറ്റു രാജ്യങ്ങള്‍ സുഡാന്‍ പ്രതിസന്ധി: ഡാര്‍ഫറില്‍ അതിക്രമങ്ങളും കൂട്ടക്കൊലകളും രൂക്ഷമാകുന്നു